പോക്‌സോ കേസ്: മാത്യു കുഴല്‍ നാടന്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ

പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്റെത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രചാരണം നടത്തും.

Update: 2021-07-01 09:49 GMT

എറണാകുളത്തെ പീഡനക്കേസ് പ്രതികളെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സംരക്ഷിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. പ്രതികളെല്ലാം യൂത്ത് കോണ്‍ഗ്രസുകാരാണ്. ഇവര്‍ എവിടെയെന്ന് മാത്യു കുഴല്‍നാടനറിയാം. അദ്ദേഹമാണ് പ്രതികളെ സംരക്ഷിക്കുന്നതെന്നും റഹീം ആരോപിച്ചു.

ഇതുവരെ പ്രതികളെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവിന്റെത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ പ്രചാരണം നടത്തും.

മാത്യു കുഴല്‍നാടന്‍ ചെയ്തത് എം.എല്‍.എയുടെ ധാര്‍മ്മികതക്ക് നിരക്കുന്നതല്ല. പ്രതിക്ക് വേണ്ടി പരസ്യമായി പ്രചരണം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ്. പോക്‌സോ കേസ് പ്രതിക്ക് വേണ്ടിയാണ് ക്രിയാത്മക പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്നും റഹീം പരിഹസിച്ചു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News