വീട്ടിൽ അതിക്രമിച്ച് കയറി പീഡനം: ഡി.വൈ.എഫ്‌ഐ നേതാവ് അറസ്റ്റിൽ

സിപിഎം മരുതംകോണം ബ്രാഞ്ച് അംഗം കൂടിയാണ് പ്രതി വിഷ്ണു

Update: 2022-09-23 14:30 GMT

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡി.വൈ.എഫ്‌ഐ തിരുവനന്തപുരം നെടുമങ്ങാട് ഏരിയാ ജോയിന്റ് സെക്രട്ടറി വേട്ടമ്പള്ളി സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഇന്നലെ രാത്രി 9 മണിയോടെ വിഷ്ണുവിനെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ മാസം 16ന് പരിചയക്കാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി. സിപിഎം മരുതംകോണം ബ്രാഞ്ച് അംഗം കൂടിയാണ് വിഷ്ണു. ആനാട് കാർഷിക സഹകരണ ബാങ്കിന്റെ പനവൂർ ശാഖയിലാണ് ജോലി. പീഡന വിവരം പുറത്തായതോടെ ഇയാളെ പാർട്ടിയിൽ നിന്നും ബാങ്കിൽ നിന്നും പുറത്താക്കി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertising
Advertising


Full View


DYFI local leader arrested in case of trespassing and torturing young woman.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News