ഡി.വൈ.എഫ്ഐ. സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജ് തുടരും

ചിന്താ ജെറോമോ വി. വസീഫോ സംസ്ഥാന പ്രസിഡന്റാകും

Update: 2022-04-27 02:09 GMT

പത്തിനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജ് തുടരും. ചിന്താ ജെറോം,വി. വസീഫ് എന്നിവരില്‍ ആരെങ്കിലും സംസ്ഥാന പ്രസിഡന്റാകും. ഷിജു ഖാൻ , എം.വിജിൻ എന്നിവരേയും സംസ്ഥാന ഭാരവാഹികളായി പരിഗണിക്കപ്പെടുന്നുണ്ട്.

സംസ്ഥാന അധ്യക്ഷ സ്ഥാനം ഇതുവരെ വനിതകൾക്ക് നൽകിയിട്ടില്ല. ചിന്താ ജെറോം അധ്യക്ഷയായാൽ അതു ചരിത്രമാകും. എറണാകുളം സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതിയിലെത്തിയ ചിന്തക്ക് ഉടൻ മറ്റൊരു പദവി കൂടി നൽകുന്നതിൽ വ്യത്യസ്ത അഭിപ്രായം ഉള്ളവരുണ്ട്. അതു മറികടക്കാനായാൽ ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ അധ്യക്ഷയായി ചിന്താ ജെറോം മാറും.

Advertising
Advertising

കൊല്ലത്ത് നിന്നുള്ള പാര്‍ട്ടിയിലെ ചിലപ്രധാനനേതാക്കള്‍ക്ക് ചിന്തയെ കൊണ്ട് വരണമെന്ന് ആഗ്രഹമുണ്ട്. ചിന്തയെ പരിഗണിച്ചില്ലെങ്കിൽ കോഴിക്കോട്ടു നിന്നുള്ള നേതാവ് വി.വസീഫിനാണ് സാധ്യത. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ , എം.വിജിൻ എംഎൽഎ, കൊല്ലത്തു നിന്നുള്ള അരുൺ ബാബു എന്നിവരിൽ ഒരാൾ സംസ്ഥാന ട്രഷറർ ആകും. ഡൽഹിയിലേക്ക് പ്രവർത്തനകേന്ദ്രം മാറ്റിയതിനാൽ ജെയ്ക്ക് സി.തോമസിനെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല. മേയിൽ കൊൽക്കത്തയിൽ നടക്കുന്ന ദേശീയ സമ്മേളനത്തോടെ ജെയ്ക്ക് അഖിലേന്ത്യാ അധ്യക്ഷനായേക്കും. സിപിഎം സംസ്ഥാനനേതൃത്വത്തിന്‍റെ നിലപാടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പുതിയ സംസ്ഥാനനേതൃനിരയെ ഡിവൈഎഫ്ഐ തീരുമാനിക്കുന്നത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News