മുൻ മന്ത്രി എ.സി മോയ്തീന്റെ വീട്ടിൽ 22 മണിക്കൂർ ഇ.ഡി റെയ്ഡ് അവസാനിച്ചു

ബോധപൂർവമായ ആസൂത്രണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നതെന്ന് എ.സി മൊയ്തീൻ പ്രതികരിച്ചു.

Update: 2023-08-23 00:49 GMT

തൃശൂർ: മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ 7.30ന് ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ 5.15നാണ് അവസാനിച്ചത്. റെയ്ഡ് 22 മണിക്കൂർ നീണ്ടു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടന്നത്.

ബോധപൂർവമായ ആസൂത്രണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടന്നതെന്ന് എ.സി മൊയ്തീൻ പ്രതികരിച്ചു. അനധികൃതമായി വായ്പ നൽകിയന്ന് തനിക്കെതിരെ ഒരാളുടെ മൊഴിയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തനിക്ക് ഒന്നും ഒളിക്കാനില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കും. ബാങ്ക് ഇടപാടുമായി ഒരു തരത്തിലുള്ള ഇടപെടലും താൻ നടത്തിയിട്ടില്ല. തന്റെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് രേഖകളും മറ്റുമാണ് പരിശോധിച്ചതെന്നും എ.സി മൊയ്തീൻ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News