'ബാക്ക് ബെഞ്ച് സങ്കല്‍പം ഇനിയില്ല'; സ്‌കൂളുകളിലെ പരിഷ്‌കരണത്തിന് വിദ്യാഭ്യാസ വകുപ്പ്

വിഷയത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് മന്ത്രി

Update: 2025-08-05 05:55 GMT

തിരുവനന്തപുരം: സ്‌കൂളുകളിലെ ബാക്ക് ബെഞ്ച് പരിഷ്‌കരണത്തിന് വിദ്യാഭ്യാസ വകുപ്പ്. പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിക്കും. കുട്ടികളെ പിന്നോട്ടടിപ്പിക്കുന്ന സംവിധാനം മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിഷയത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണ തേടിയിരിക്കുകയാണ് മന്ത്രി.

ഈ സങ്കല്‍പം ഒരു വിദ്യാര്‍ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

പ്രിയപ്പെട്ടവരെ, നമ്മുടെ സ്‌കൂള്‍ ക്ലാസ് മുറികളില്‍നിന്ന് 'പിന്‍ബെഞ്ചുകാര്‍' എന്നൊരു സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു. ഈ സങ്കല്‍പം ഒരു വിദ്യാര്‍ഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

Advertising
Advertising

ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാന്‍ പാടില്ല. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നു.

പിന്‍ബെഞ്ചുകാര്‍ എന്ന ആശയം ഇല്ലാതാക്കാന്‍ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താന്‍ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം.നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.

Full View

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News