സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍

വേനല്‍ച്ചൂട് കനത്തതാണ് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്താന്‍ കാരണം

Update: 2023-04-20 09:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ചത്തെ സർവകാല റെക്കോർഡ് ഉപഭോഗം ഇന്നലെ മറികടന്നു. 102.99 യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. വേനൽച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ തുടങ്ങിയത്.



കഴിഞ്ഞ ചൊവ്വാഴ്ച സർവകാല റെക്കോർഡ് ഉപഭോഗം രേഖപ്പെടുത്തിയിരുന്നു. ഇതിനെക്കാൾ ഉയർന്ന ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ പരമാവധി വൈദ്യുതി ഉപഭോഗം കുറക്കണമെന്നാണ് കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

Advertising
Advertising



വൈദ്യുതി ഉപഭോഗം കൂടുന്നത് കെ.എസ്.ഇ.ബിയേയും ആശങ്കയിലാക്കുന്നുണ്ട്. കാരണം പുറത്തു നിന്നും വൈദ്യുതി എത്തിക്കണമെങ്കിൽ യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടതായി വരും. അതിനാലാണ് ഉപഭോഗം കുറയ്ക്കാൻ കെ.എസ്.ഇ.ബി ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിലവില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെങ്കിലും വൈദ്യുതി ഉപയോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്. 



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News