നാളെ തല മൊട്ടയടിക്കും: ഇ എം അഗസ്തി
സ്ഥലവും സമയവും പിന്നീട് അറിയിക്കും
Update: 2021-05-02 05:55 GMT
നാളെ തല മൊട്ടയടിക്കുമെന്ന് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. പറഞ്ഞ വാക്ക് പാലിക്കുന്നതായും അദ്ദേഹം അറിയിച്ചു.
'എം.എം മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും'- അദ്ദേഹം പറഞ്ഞു. ഉടുമ്പൻചോലയിൽ 20511 വോട്ടിന്റെ ഭൂരിപക്ഷമാണ് മണിക്ക് ഇപ്പോഴുള്ളത്.