വിദ്യാര്‍ഥികളുടെ ഫീസ് തട്ടിയെടുത്തു; ജീവനക്കാരന്‍ അറസ്റ്റില്‍

രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്

Update: 2025-08-08 09:18 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥികളുടെ ഫീസ് തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍ കൊല്ലം സ്വദേശി പ്രവീണാണ് പിടിയിലായത്. രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രവീണിനെ മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തിലെ ഗൂഗിള്‍ പേ വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയായിരുന്നു തട്ടിപ്പ്. പ്രിസൈസ് ഐ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരനാണ്. അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസാണ് സ്വന്തം അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി തട്ടിയെടുത്തത്.

ഇതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ലഭിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News