ആരോഗ്യമന്ത്രിയെ വിമർശിച്ച അട്ടപ്പാടി ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന പ്രഭുദാസിനെതിരെ അന്വേഷണം

അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ ഡോ. പ്രഭുദാസ് പരസ്യമായി ആരോപണമുന്നയിച്ചിരുന്നു. ശിശുമരണങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം.

Update: 2021-12-23 09:59 GMT
Advertising

അട്ടപ്പാടി, കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ. പ്രഭുദാസിനെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണം. ആശുപത്രിയിലെ ക്രമക്കേടുകളും പ്രഭുദാസിനെതിരായ ആരോപണങ്ങൾ സംബന്ധിച്ചുമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിനായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചു.

അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ ഡോ. പ്രഭുദാസ് പരസ്യമായി ആരോപണമുന്നയിച്ചിരുന്നു. ശിശുമരണങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്നായിരുന്നു പ്രഭുദാസിന്റെ ആരോപണം. അല്ലാത്തപ്പോൾ താൻ പറയുന്നത് കേൾക്കാൻ പോലും സർക്കാർ തയ്യാറാവാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരോഗ്യവകുപ്പിനെതിരെ പരസ്യവിമർശനമുന്നയിച്ചതോടെ അദ്ദേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News