വൈപ്പിൻ വളപ്പ് ബീച്ചിൽ രാത്രി 10 മണിക്ക് ശേഷം പ്രവേശന വിലക്ക്

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്

Update: 2024-01-09 01:56 GMT

വൈപ്പിന്‍ വളപ്പ് ബീച്ച്

കൊച്ചി: എറണാകുളത്ത് മറൈൻ ഡ്രൈവിന് പുറമേ സഞ്ചാരികൾ എത്തുന്ന മറ്റൊരിടത്ത് കൂടി രാത്രി നിരോധനം.നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈപ്പിൻ വളപ്പ് ബീച്ചിൽ രാത്രി 10 മണി മുതൽ ആളുകൾക്ക് പ്രവേശനം നിഷേധിച്ചത്.

വളപ്പ് ബീച്ചിൽ രാത്രികാലങ്ങളിൽ ലഹരി ഉപയോഗവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളംകുന്നപ്പുഴ പഞ്ചായത്തിന്‍റെ നടപടി. രാത്രി 10 മണിക്ക് ശേഷം ബീച്ചിൽ ആളുകൾ പ്രവേശിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ നൈറ്റ് ലൈഫിന് നിയന്ത്രണമേർപ്പെടുത്താതെ പോലീസ് കാര്യക്ഷമമായി ഇടപെടുകയാണ് വേണ്ടത് എന്നാണ് ഒരു വിഭാഗം വിനോദ സഞ്ചാരികളുടെ അഭിപ്രായം. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത വളപ്പ് ബീച്ചിൽ രാത്രികാല പട്രോളിങ് പ്രായോഗികമല്ലെന്നാണ് ഞാറക്കൽ പൊലീസിന്‍റെ പ്രതികരണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News