ഫ്രഷ് കട്ട് സമരത്തിൽ നുഴഞ്ഞു കയറ്റക്കാരെന്ന് ഇ.പി ജയരാജൻ

ഡിവൈഎഫ്ഐ നേതാവാണ് ഒന്നാം പ്രതി

Update: 2025-10-22 09:27 GMT

കണ്ണൂർ: ഫ്രഷ് കട്ട് സമരത്തിൽ നുഴഞ്ഞു കയറ്റക്കാരെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ. നുഴഞ്ഞുകയറിയവരുണ്ടാക്കിയ ആസൂത്രിത ആക്രമണമാണ് കോഴിക്കോട് കട്ടിപ്പാറയിൽ നടന്നത്. അക്രമി സംഘത്തിൽ ഡിവൈഎഫ്‌ഐക്കാരുണ്ടെങ്കിൽ അവർക്കെതിരെയും നടപടി വേണം. സമരം ചെയ്തവർക്കെതിരെ സർക്കാർ കർശന നടപടി എടുക്കണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.അതേസമയം, ഡിവൈഎഫ്ഐ നേതാവിനെ ഒന്നാം പ്രതിയായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പി.എം ശ്രീ പദ്ധതിയിൽ സിപിഐക്ക് അവ്യക്തതയുണ്ടോ എന്ന് അറിയില്ല. കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തു മുന്നോട്ടു പോകുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. ഓരോ പാർട്ടിക്കും വ്യക്തമായ നിലപാടുകൾ ഉണ്ടാകാം, അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യും. ഇടതുമുന്നണി സുശക്തമാണ്. മുന്നണിയെ ദുർബലപ്പെടുത്താം എന്ന് ആരും കരുതേണ്ട എന്നും ഇ.പി ജയരാജൻ പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News