എറണാകുളം വടുതലയിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസി ജീവനൊടുക്കി
ക്രിസ്റ്റഫർ, മേരി എന്നിവരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം വില്യംസ് എന്നയാളാണ് ജീവനൊടുക്കിയത്.
Update: 2025-07-18 17:11 GMT
കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസി ജീവനൊടുക്കി. ക്രിസ്റ്റഫർ, മേരി എന്നിവരെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം വില്യംസ് എന്നയാളാണ് ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫറും മേരിയും ചികിത്സയിലാണ്.
ക്രിസ്റ്റഫറും മേരിയിൽ പള്ളിയിൽ പോയി തിരിച്ചുവരുമ്പോഴാണ് വില്യംസ് തീകൊളുത്തിയത്. ഇതിന് പിന്നാലെ വില്യംസ് വീടിന് സമീപത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഇരു കുടുംബവും തമ്മിൽ ഏറെ നാളായി തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.