50 സെന്‍റല്ല 50 ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും കടുകുമണിയോളം പിന്നോട്ടില്ല: മാത്യു കുഴല്‍നാടന്‍

സ്ഥലം വാങ്ങുമ്പോൾ എങ്ങനെ ആയിരുന്നോ അതിൽ നിന്നും ഒരു ഇഞ്ച് സ്ഥലം കൈവശം വെച്ചിട്ടില്ല, കൈയെറിയിട്ടുമില്ല

Update: 2024-01-24 07:02 GMT
Advertising

കൊച്ചി: തന്‍റെ 50 സെന്‍റെല്ല 50 ഏക്കർ ഭൂമി സർക്കാർ പിടിച്ചെടുക്കുമെന്ന് പറഞ്ഞാൽ പോലും കടുകുമണിയോളം താൻ പിന്നോട്ടു പോകില്ലെന്ന് മാത്യു കുഴൽനാടൻ. 'സ്ഥലം വാങ്ങുമ്പോൾ എങ്ങനെ ആയിരുന്നോ അതിൽ നിന്നും ഒരു ഇഞ്ച് സ്ഥലം കൈവശം വെച്ചിട്ടില്ല, കൈയെറിയിട്ടുമില്ല. സ്ഥലത്തിന് മതിൽ ഇല്ല. ചരിവ് ഉള്ള സ്ഥലമാണ് മണ്ണ് ഇടിയത്തെ ഇരിക്കാൻ സംരക്ഷണ ഭിത്തി മാത്രം കെട്ടി. അത് നേരത്തെ ഉണ്ടായിരുന്നതാണ്. 50 സെന്റ് സർക്കാർ സ്ഥലം തന്റെ പക്കൽ ഉണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. 50 ഏക്കർ പിടിച്ചെടുത്തലാലും കടുക്മണി പിന്നോട്ടില്ല. സർക്കാർ അങ്ങനെ കരുതണ്ട. ആത്മഭിമാനത്തെ ചോദ്യം ചെയ്തതുകൊണ്ടാണ് വിശദീകരണം നൽകുന്നത്. ആരുടെ ഭൂമിയും വെട്ടിപിടിക്കാൻ പോകണ്ട ആവശ്യമില്ല.കർഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്'. ഇന്ന് കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ കയ്യിലുള്ള സ്വത്തുക്കളുടേ കണക്ക് എത്രയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു



. മാത്യു കുഴൽനാടൻറെ ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിലെ സർക്കാർ പുറമ്പോക്ക് ഏറ്റെടുക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കയ്യേറ്റം ചൂണ്ടികാണിച്ച് ലാൻഡ് റവന്യു തഹസീൽദാർ നൽകിയ റിപ്പോർട്ട് കളക്ടർ അംഗീകരിച്ചു. പ്രഥമിക നടപടിയുടെ ഭാഗമായി സർവ്വേ പ്രകാരം വില്ലേജ് ഓഫിസറോട് റിപ്പോർട്ട് വാങ്ങും. ഇതിന് ശേഷമാകും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിക്കുക. 50 സെന്റ് സർക്കാർ ഭൂമി മാത്യു കുഴൽനാടൻ കയ്യേറി മതിൽ കെട്ടിയെന്നാണ് കണ്ടെത്തൽ. 2022ലാണ് മാത്യു കുഴൽനാടനും സുഹൃത്തുക്കളും ചേർന്ന് ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയത്.



തുടർന്ന് ഈ ഇടപാടിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി രംഗത്തെത്തി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോൾ കുഴൽനാടന് വിജിലൻസ് നോട്ടീസ് അയച്ചിരിക്കുന്നത്. 4000 സ്‌ക്വയർഫീറ്റ് ഉള്ള ഒരു കെട്ടിടവും 850 സ്‌ക്വർഫീറ്റ് വീതമുള്ള രണ്ട് കെട്ടിടങ്ങളുമാണ് മാത്യുവിന്റെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ളത്.

കപ്പിത്താൻ എന്ന് പേരിട്ടിരിക്കുന്ന റിസോർട്ടിലെ വലിയ കെട്ടിടം റിസോർട്ട് ആവശ്യങ്ങൾക്കും ചെറിയ കെട്ടിടം പാർപ്പിടാവശ്യങ്ങൾക്കും നിർമിച്ചു എന്നായിരുന്നു രേഖകൾ. ഇതിൽ ഗാർഹികാവശ്യത്തിന് അനുമതി വാങ്ങി നിർമിച്ച കെട്ടിടങ്ങൾ റിസോർട്ട് ആവശ്യത്തിന് ഉപയോഗിച്ചു എന്നതാണ് കുഴൽനാടനെതിരെയുള്ള ആരോപണം. തുടർന്ന് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകാത്ത സാഹചര്യമുണ്ടായെങ്കിലും രേഖകൾ സുതാര്യമാക്കിയതിനെ തുടർന്ന് ലൈസൻസ് പുതുക്കി നൽകി

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News