തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ

പൂവാർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്

Update: 2023-08-04 15:11 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. പൂവാർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്.  പൂവാർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെയാണ് ഷാജി പീഡിപ്പിച്ചത്. സ്‌കൂൾ കൗൺസിലിംഗിനിടെ പെൺകുട്ടികൾ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ വിവരമറിയിച്ചത് പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാജി പിടിയിലാകുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷാജി പിടിയിലാവുകയുമായിരുന്നു. പെൺകുട്ടികളുടെ അയൽവാസിയാണ് ഷാജി. സാമ്പത്തികമായി താഴ്ന്ന നിലയിലാണ് പെൺകുട്ടികളുടെ കുടുംബം, കുട്ടികളുടെ വിദ്യാഭാസത്തിന് സഹായിക്കാം എന്ന വ്യാജേന ഷാജി കുടുംബവുമായി അടുക്കുകയും കുട്ടികളെ ചൂഷണം ചെയ്യുകയുമായിരുന്നു. 

Advertising
Advertising

ഇന്നലെ രാത്രിയാണ് പ്രതി അറസ്റ്റിലായത്. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇയാളുടെ പീഡനമെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ഇളയ കുട്ടി ശാരീരികമായും മാനസികമായും വളരെ തകര്‍ന്ന അവസ്ഥയിലാണ്. വിവരം മാതാപിതാക്കളോട് പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് കുട്ടികള്‍ പറഞ്ഞതായും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Full View

പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News