തിരുവനന്തപുരത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം

എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിനും രണ്ട് സിവിൽ ഓഫീസർമാർക്കുമാണ് മർദനമേറ്റത്

Update: 2024-11-18 18:26 GMT

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ പ്രശാന്തിനും രണ്ട് സിവിൽ ഓഫീസർമാർക്കുമാണ് മർദനമേറ്റത്. കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടിയിരുന്നു. വാഹനത്തിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തി. എക്സൈസ് സംഘം പിടികൂടിയ മൂന്നുപേരെ പിഴ നൽകി വിട്ടയക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത അമ്പതോളം നാട്ടുകാരാണ് എക്സൈസ് സംഘത്തെ മർദിച്ചത്. മറ്റ് ഉദ്യോഗസ്ഥരെത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News