കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകനും ഭാര്യക്കും പരിക്ക്

നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്.

Update: 2023-03-12 17:15 GMT

കണ്ണൂർ: കാക്കയങ്ങാട്ട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്.

ബോംബ് നിർമിക്കുന്നതിനിടെ ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളിലാണ് സ്‌ഫോടനം നടന്നത്. സന്തോഷ് ബിജെപി പ്രവർത്തകനും ഭാര്യ അനുഭാവിയുമാണ്.

പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്. അന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് നടന്നുവരവെയാണ് ഇപ്പോൾ വീണ്ടും വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായതും പരിക്കേറ്റതും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News