കോഴിക്കോട് പെരിങ്ങളത്ത് വീട്ടിൽ പൊട്ടിത്തെറി; രണ്ട് പേർ മരിച്ചു

കുരിക്കത്തൂർ സ്വദേശികളായ രാഹുൽ എന്ന് പേരുള്ള രണ്ട് യുവാക്കളാണ് മരിച്ചത്

Update: 2026-04-05 01:51 GMT

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്തിന് സമീപം പെരിങ്ങളത്ത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് യുവാക്കൾ മരിച്ചു. കുരിക്കത്തൂർ സ്വദേശികളായ രാഹുൽ എന്ന് പേരുള്ള രണ്ട് യുവാക്കളാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വിഷ്ണു, സിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്.

ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. വലിയ സ്ഫോടനം കേട്ടാണ് നാട്ടുകാർ അപകട വിവരം അറിയുന്നത്. മാസങ്ങൾ മുൻപ് കുരിക്കത്തൂർ സ്വദേശികളായ ചിലർ വാടകയ്ക്ക് എടുത്ത വീട്ടിലായിരുന്നു പൊട്ടിത്തെറി നടന്നത്. ഒരു കുട്ടി ഉൾപ്പെടെ അഞ്ചു പേർ വീട്ടിൽ താമസിച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി വലിയതോതിൽ വീട്ടിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.

Advertising
Advertising

കോഴിക്കോട് മുണ്ടിക്കൽതാഴം സ്വദേശികളായ വിഷ്ണു, ഭാര്യ സിമി എന്നിവർ ചേർന്നാണ് വീട് വാടകക്ക് എടുത്തത്. വിഷ്ണുവിൻ്റെ സഹോദരൻ രാഹുൽ , സുഹൃത്തായ മറ്റൊരു രാഹുൽ എന്നിവരും വീട്ടിലുണ്ടായിരുന്നു. ഇവർ രണ്ട് പേരുമാണ് മരിച്ചത്. ഉത്തരമേഖല ഐജി രാജ് പാൽ മീണ, സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉൾപ്പെടെ സ്ഥലത്ത് എത്തി. വിശദമായ അന്വേഷണത്തിനു ശേഷമേ വ്യക്തത ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. പടക്ക നിർമാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഗുരുതര പരിക്കേറ്റ മൂന്ന് പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News