കെ.എൻ.എ ഖാദറിന്റെ പേരിൽ വ്യാജ ഓഡിയോ; കള്ളപ്രചാരണം നടത്തുന്നവരെ ശക്തമായി നേരിടും: പി.എം.എ സലാം

മതത്തെയും വിശ്വാസത്തെയും തള്ളിപ്പറയുന്ന ഓഡിയോ ആണ് കെ.എൻ.എ ഖാദറിന്റേത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

Update: 2023-11-01 10:56 GMT

മലപ്പുറം: കെ.എൻ.എ ഖാദറിന്റെ പേരിൽ വ്യാജ ഓഡിയോ പ്രചരിപ്പിക്കുന്നവരെ ശക്തമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. 2021ലാണ് ആദ്യമായി ഈ ഓഡിയോ സന്ദേശം പ്രചരിച്ചത്. അന്ന് കെ.എൻ.എ ഖാദർ പരാതി നൽകുകയും പെരുമ്പാവൂർ സ്വദേശിയാണ് ഈ ഓഡിയോ സന്ദേശത്തിന് പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഇത് കെ.എൻ.എ ഖാദറിന്റെ ശബ്ദമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും തന്റെ സ്വന്തം ശബ്ദമാണെന്നുമാണ് ആ വ്യക്തി പറഞ്ഞത്. ഇപ്പോൾ അതേ ഓഡിയോ ചില ചാനലുകൾ കെ.എൻ.എ ഖാദറിന്റേത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന് പാർട്ടി എല്ലാ പിന്തുണയും നൽകുമെന്നും ഇത്തരം പ്രചാരണങ്ങളെ ശക്തമായി നേരിടുമെന്നും പി.എം.എ സലാം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News