വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജെയ്‌സൺ

ആപ്പ് നിർമിച്ചത് താനാണെന്ന് ജെയ്‌സൺ മുകളേൽ, കോടതി നിർദേശമുള്ളതിനാൽ അഞ്ചുവരെ അറസ്റ്റ് ചെയ്യില്ല

Update: 2023-12-04 05:29 GMT
Advertising

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കാർഡ് തയ്യാറാക്കാൻ ഉപയോഗിച്ച ആപ്പ് നിർമിച്ചത് താനാണെന്ന് ജെയ്‌സൺ മുകളേൽ സമ്മതിച്ചതായി പൊലീസ്. കോടതി നിർദേശമുള്ളതിനാൽ അഞ്ചുവരെ ജെയസണെ അറസ്റ്റ് ചെയ്യില്ല..യൂത്ത് കോൺഗ്രസ് കാസർകോട് ത്രിക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റ് ആണ് ജെയ്‌സൺ.

ആദ്യ ഘട്ട ചോദ്യം ചെയ്യലിലാണ് ജെയ്‌സൺ കുറ്റം സമ്മതിച്ചത്. ആപ്പ് നിർമിക്കാൻ എളുപ്പമായിരുന്നുവെന്നും ഇതിനുള്ള സാങ്കേതികവിദ്യ താനാണ് പറഞ്ഞു കൊടുത്തതെന്നുമാണ് ജെയ്‌സണിന്റെ മൊഴി. കാസർഗോഡ് കേന്ദ്രീകരിച്ചാണ് ഏറ്റവുമാദ്യം കാർഡ് നിർമിച്ചതെന്നും ജെയ്‌സൺ പറയുന്നു. കേസിൽ കൂടുതലാളുകൾക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

കേസിൽ ആറാം പ്രതിയാണ് ജെയ്‌സൺ. അഞ്ചാം പ്രതി രഞ്ജു ഒളിവിലാണ്. രഞ്ജു കൂടി പിടിയിലായാൽ മാത്രമേ കേസിൽ നേതൃത്വത്തിന് പങ്കുണ്ടോ എന്ന കാര്യത്തിലടക്കം വ്യക്തത വരൂ. കുറ്റങ്ങളെല്ലാം താൻ തന്നെ ചെയ്തു എന്നാണ് ജെയ്‌സൺ പറയുന്നത്. എന്നാൽ ഈ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

Full View

എ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് കാർഡ് നിർമിച്ചതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. അതുകൊണ്ടു തന്നെ എ ഗ്രൂപ്പ് നേതാക്കൾക്ക് കേസിൽ പങ്കുണ്ടോ എന്നതിൽ വിശദമായ അന്വേഷണം വേണ്ടിവരും. ഒളിവിലുള്ള രഞ്ജുവിന് എ ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ രഞ്ജുവിന്റെ അറസ്റ്റിനാണ് പൊലീസ് പ്രാധാന്യം നൽകുന്നതും

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News