വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം

വ്യാജ പ്രചാരണത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡിജിപിക്ക് പരാതി നൽകി.

Update: 2024-12-03 13:54 GMT

തിരുവനന്തപുരം: വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് നൽകുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം. വിദ്യാർഥികളുടെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിച്ചാണ് സൈബർ തട്ടിപ്പ്. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി ഡിജിപിക്ക് പരാതി നൽകി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ലെറ്റർ ഹെഡിന്റെ മാതൃകയിലാണ് വാട്‌സ്ആപ്പിൽ സന്ദേശം പ്രചരിക്കുന്നത്. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാർഥികളുടെ വ്യക്തിപരമായ വിവരങ്ങൾ ചേർക്കാനുള്ള ഫോം ആണ് ലഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് ഇതുമായി ബന്ധമില്ലെന്നും നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News