കുടുംബ വഴക്ക്: മലപ്പുറത്ത് ഭാര്യാപിതാവിനെ കുത്തിക്കൊന്നു

മകളുടെ ഭർത്താവ് പ്രിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

Update: 2023-12-15 04:38 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: മഞ്ചേരി പുല്ലാരയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊന്നു. മഞ്ചേരി പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷിനെ (45) മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ വഴക്കിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട റിനോഷിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News