മീഡിയവൺ വാർത്ത തുണയായി; പെരിന്തൽമണ്ണയിൽനിന്ന് കാണാതായ പതിനേഴുകാരനെ കണ്ടെത്തി

പെരിന്തൽമണ്ണ തൂത സ്വദേശി അബ്ദുന്നാസർ ഫൈസിയുടെ മകനായ മിഹ്‌റാസ് അങ്ങാടിപ്പുറം ഐഎച്ച്ആർഡി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

Update: 2022-06-18 03:00 GMT

മലപ്പുറം: പെരിന്തൽമണ്ണയിൽനിന്ന് കാണായ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിഹ്‌റാസിനെ കൊച്ചിയിൽനിന്ന് കണ്ടെത്തി. മീഡിയവൺ വാർത്തയെ തുടർന്നാണ് കുട്ടിയെ കണ്ടെത്തിയത്. ജൂൺ ഒമ്പതിന് സ്‌കൂളിലേക്ക് എന്ന് പറഞ്ഞുപോയ കുട്ടിയെ കാണാതാവുകയായിരുന്നു.

പെരിന്തൽമണ്ണ തൂത സ്വദേശി അബ്ദുന്നാസർ ഫൈസിയുടെ മകനായ മിഹ്‌റാസ് അങ്ങാടിപ്പുറം ഐഎച്ച്ആർഡി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. കൊച്ചി പുല്ലേപ്പടി സ്വദേശി റഫീഖാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

രണ്ടു ദിവസം കോഴിക്കോട് തങ്ങിയ മിഹ്‌റാസ് പിന്നീട് കൊച്ചിയിലേക്ക് പോവുകയായിരുന്നു. മീഡിയവൺ വാർത്തയാണ് തങ്ങൾക്ക് സഹായകരമായതെന്നും മീഡിയവണിനോട് നന്ദിയുണ്ടെന്നും മിഹ്‌റാസിന്റെ ബന്ധുക്കൾ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News