വിമാനത്തില്‍ പ്രതിഷേധിച്ച സംഭവം: 'പ്രതികാര നടപടിക്ക് കാരണം മുഖ്യമന്ത്രിയുടെ ഗണ്‍മാനും പിഎക്കും എതിരെയുള്ള പരാതി പിന്‍വലിക്കാത്തത് ': ഫര്‍സിന്‍ മജീദ്

നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു

Update: 2025-07-24 11:55 GMT

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സിന്‍ മജീദിനെതിരെ വകുപ്പ് വീണ്ടും വകുപ്പുതല നടപടി. മുഖ്യമന്ത്രിയുടെ ഗണ്‍മാനും പിഎക്കും എതിരെയുള്ള പരാതി പിന്‍വലിക്കാത്തതാണ് തനിക്കെതിരെയുള്ള പ്രതികാര നടപടിക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ്. നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഫര്‍സീന്‍ മജീദിന്റെ ഒരു വര്‍ഷത്തെ ശമ്പള വര്‍ധനവ് തടഞ്ഞു എന്ന് കാണിച്ച് മുടന്നുര്‍ യുപി സ്‌കൂള്‍ മാനേജര്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്നുവര്‍ഷമായിട്ടും മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ പോലും കുറ്റപത്രം നല്‍കാനാകാത്ത വിധം പോലീസ് പരാജയപ്പെട്ടെന്നും ഫര്‍സിന് മജീദ്.

നേരത്തെ ആറ് മാസത്തേക്ക് ഫര്‍സിനെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് മൂന്ന് വര്‍ഷമായിട്ടും പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

എന്നാല്‍ ഈ കേസില്‍ തുടരെ വകുപ്പ് തല നടപടികളാണ് ഫര്‍സിനെതിരെ എടുക്കുന്നത്. പ്രതികാര നടപടിയാണ് ഇതെന്നാണ് ഫര്‍സിന്റെ പ്രതികരണം. നിയമപരമായി ഇതിനെ നേരിടുമെന്നാണ് ഫര്‍സിന്‍ പറയുന്നത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News