ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്

പ്രതി അബ്ദുൽ സനൂഫ് യുവതിയുമായി ലോഡ്ജിലെത്തിയത് സുഹൃത്തിന്‍റെ കാറിലാണെന്നും പൊലീസ് കണ്ടെത്തി

Update: 2024-11-28 04:56 GMT

കോഴിക്കോട്: കോഴിക്കോട് ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്.പ്രതിക്കായി കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നു . പ്രതി അബ്ദുൽ സനൂഫ് യുവതിയുമായി ലോഡ്ജിലെത്തിയത് സുഹൃത്തിന്‍റെ കാറിലാണെന്നും പൊലീസ് കണ്ടെത്തി. പ്രതിക്ക് പാസ്പോർട്ട് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെയാണ് ലോഡ്ജില്‍ വച്ച് സുഹൃത്ത് കൊലപ്പെടുത്തിയത്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്. സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു. അതേസമയം, സനൂഫ് ലോഡ്ജിൽ നൽകിയ ഫോൺ നമ്പറും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Advertising
Advertising

ഇരുപത്തിനാലാം തിയതിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഞായറാഴ്ച രാത്രി 10 മണിയോടെ ലോഡ്ജിൽ നിന്നും പുറത്തുപോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. സനൂഫ് ഉപയോഗിച്ച കാര്‍ പാലക്കാട് ചക്കാന്തറയില്‍ നിന്നും കണ്ടെത്തി. ഈ കാര്‍ മറ്റൊരു വ്യക്തിയുടേതാണ്. മുറിയില്‍ നിന്നും ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News