കൊല്ലത്ത് വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു

കണ്ടെയ്‌നർ ലോറി ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്

Update: 2022-11-04 06:28 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ദേശീയപാതയിൽ കൊല്ലം മൈലക്കാട് വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു. ബൈക്ക് യാത്രക്കാരായ മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. സ്‌കൂളിലേക്ക് പോകുംവഴിയാണ് അപകടം.

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കണ്ടെയ്‌നർ ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറഞ്ഞു. ബൈക്കില്‍ ഇടിച്ച ശേഷവും ലോറി നിർത്താതെ പോയി. തുടർന്ന് നാട്ടുകാരാണ് ലോറി തടഞ്ഞത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ചാത്തന്നൂർ ഗവ. സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ഗൗരി.

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News