തൃശൂരില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍

പ്രതി വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2022-11-29 06:22 GMT

തൃശൂര്‍: തൃശൂര്‍ ഊരകം പല്ലിശ്ശേരിയില്‍ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം പനങ്ങാടൻ വീട്ടിൽ ചന്ദ്രന്‍(62), മകൻ ജിതിന്‍(32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വേലപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 10.30ന് ആയിരുന്നു സംഭവം. ഇലക്ട്രീഷ്യനായ ജിതിൻ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാർ നന്നാക്കുകയായിരുന്നു. റോഡരികിൽ വാഹനം നന്നാക്കാൻ കഴിയില്ലെന്ന് വേലപ്പൻ പറയുകയും ഇത് വാക്കു തർക്കമാകുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് പോയ വേലപ്പൻ കത്തിയുമായി മടങ്ങിയെത്തി. വാക്കുതര്‍ക്കമറിഞ്ഞ ജിതിന്‍റെ അച്ഛൻ ചന്ദ്രനും സഹോദരൻ ഗോകുലും എത്തിയപ്പോഴേക്കും വാക്കുതർക്കം കയ്യാങ്കളിയിലെത്തി. അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വേലപ്പൻ ഇരുവരെയും കുത്തുകയായിരുന്നു.

വേലപ്പന്‍ ചേര്‍പ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ചന്ദ്രന്‍റെയും ജിതിന്‍റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News