അനുവാദമില്ലാതെ കളിക്കാൻ പോയതിന് മകനെ ഇരുമ്പ് കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

കൊല്ലം കാരന്മൂട് സ്വദേശി വിൻസു കുമാറിനെയാണ് അറസ്റ്റ് ചെയ്തത്

Update: 2025-04-26 04:14 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: പത്തനാപുരത്ത് അനുവാദമില്ലാതെ കളിക്കാൻ പോയതിന് മകനെ പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. കാരന്മൂട് സ്വദേശി വിൻസു കുമാറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊള്ളലേറ്റ കുട്ടിക്ക് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.കൂട്ടുകാരോടൊത്ത് കളിക്കാൻ പോയതിനാണ് 11കാരനോട് അച്ഛന്റെ  ക്രൂരത. കളിച്ച ശേഷം തിരികെ വീട്ടിൽ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പിൽ വെച്ച ഇരുമ്പ് കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി.

കുട്ടിയുടെ ഇടത് തുടയിലും കാൽമുട്ടിന് താഴെയും സാരമായി പൊള്ളേറ്റു. തുടർന്ന് മകനും അമ്മയും പത്തനാപുരം പൊലീസ് സ്റ്റേഷനിൽ എത്തി വിൻസു കുമാറിനെതിരെ പരാതി നൽകി.

Advertising
Advertising

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിൻസു കുമാർ നേരത്തെയും കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ പതിനൊന്നുകാരന് ചികിത്സയും കൗൺസിലിംങും നൽകുന്നുണ്ട്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News