'മോള് വലിയ വിഷമത്തിലാണ്, ഇനിയാര്‍ക്കും ഇങ്ങനെയുണ്ടാകരുത്'; ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യുപിഎസ്‌സി ഇന്റര്‍വ്യൂ നഷ്ടമായ യുവതിയുടെ പിതാവ്

കരിപ്പൂരില്‍ നിന്ന് രണ്ടാം തീയതി 7.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു

Update: 2025-12-06 06:58 GMT

കോഴിക്കോട്: അപ്രതീക്ഷിതമായി ഇന്‍ഡിഗോ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യുപിഎസ്‌സി ഇന്റര്‍വ്യൂ നഷ്ടമായി യുവതി. കോഴിക്കോട് സ്വദേശിനി ഡോക്ടര്‍ ആയിഷക്കാണ് ദുരനുഭവം. കരിപ്പൂരില്‍ നിന്ന് രണ്ടാംതിയ്യതി 7.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. പിന്നീട് ഇവരെ അടുത്ത ദിവസം കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിച്ചെങ്കിലും ഇവിടെയും വിമാനം റദ്ദാക്കി.

ഇന്‍ഡിഗോയുടെ അപ്രതീക്ഷിത പ്രതിസന്ധിക്ക് പിന്നാലെ മൂന്നാം തിയ്യതി നടക്കേണ്ട ഇന്റര്‍വ്യൂ ഇവര്‍ക്ക് നഷ്ടമായി. ആയിഷ കടന്നുപോകുന്നത് കടുത്ത മാനസികസമ്മര്‍ദത്തിലൂടെയെന്നും തിരികെ വീട്ടിലേക്ക് വരാനുള്ള സൗകര്യം പോലും അധികൃതര്‍ ചെയ്തുനല്‍കിയില്ലെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News