പൂരം കലക്കലിന്റെ തുടർച്ച ശബരിമലയിൽ ഉണ്ടാകുമോ എന്ന് ഭയം; കെ.മുരളീധരൻ

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ട് കച്ചവടത്തിന് സാധ്യതയുണ്ടെന്നും മുരളീധരൻ

Update: 2024-10-14 06:11 GMT

കൊച്ചി: തൃശൂർ പൂരം കലക്കലിന്റെ തുടർച്ച ശബരിമലയിൽ ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നതായില കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ. തീവ്രവാദ സംഘടനകൾ കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനുള്ള ബിജെപി ശ്രമങ്ങൾക്ക് കഴിഞ്ഞ തവണ തിരിച്ചടിയുണ്ടായി. വിഷയത്തിൽ മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നതിലും വ്യക്തതയില്ല. ഭക്തരുടെ വികാരം സർക്കാർ ഉൾക്കൊള്ളണം. മുരളീധരൻ പറഞ്ഞു.

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ബിജെപി വോട്ട് കച്ചവടത്തിന് സാധ്യതയുണ്ടെന്നും മുരളീധരൻ ആരോപിച്ചു. പാലക്കാട്ട് തലയെടുപ്പുള്ള സ്ഥാനാർഥികൾ ഇരുവർക്കുമില്ലെന്നും ഡീൽ നടന്നാലും ഇല്ലെങ്കിലും കോൺ​ഗ്രസ് വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു. 

Advertising
Advertising

മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമ്മീഷൻ നിർദേശം ഭരണഘടന വിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മതങ്ങളും ആത്മീയ വിദ്യാഭ്യാസം നൽകുന്നുണ്ട്. മദ്രസകൾ മാത്രം തെരഞ്ഞെടുപിടിച്ച് കമ്മീഷൻ പ്രവർത്തിക്കുന്നു. ഇത് ഭൂരിപക്ഷ വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കമാണ്. മുരളീധരൻ പറഞ്ഞു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News