ലഹരി പരിശോധനയുടെ പേരിൽ സിനിമ പ്രവർത്തകർക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടക്കുന്നുവെന്ന് ഫെഫ്ക

സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ താമസിക്കുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്

Update: 2023-06-08 12:50 GMT
Advertising

എറണാകുളം: ലഹരി പരിശോധനയുടെ പേരിൽ സിനിമ പ്രവർത്തകർക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടക്കുന്നുവെന്ന് ഫെഫ്ക. സംവിധായകൻ നജീം കോയ താമസിക്കുന്ന ഹോട്ടലിൽനടന്ന എക്സൈസ് പരിശോധന ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണ്. ടിനി ടോം ലഹരിവിരുദ്ധതയുടെ ബ്രാൻഡ് അംബാസിഡറാണെങ്കിൽ എന്തുകൊണ്ട് എക്സൈസ് ടിനി ടോമിന്റെ മൊഴി എടുക്കുന്നില്ലെന്നും ഫെഫ്ക ഭാരവാഹികൾ ചോദിച്ചു.

സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ താമസിക്കുന്ന ഹോട്ടലിൽ കഴിഞ്ഞ ദിവസമാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. ലഹരി ഉപയോഗിക്കാത്ത നജീമിനെ ലക്ഷ്യം വെച്ചുള്ള പരിശോധന ക്രിമിനൽ ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് ഫെഫ്കയുടെ ആരോപണം. സിനിമ സെറ്റിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രത്യേക പൊതുബോധം സൃഷ്ടിച്ചിട്ടുണ്ടെണ്ണും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു

സിനിമ സെറ്റിൽ ഷാഡോ പൊലീസിനെ നിയോഗിക്കുന്നതിനെ ഫെഫ്ക എതിർക്കും. ലഹരി ഉപയോഗത്തെ കുറിച്ച് നടൻ ടിനി ടോമിന് വിവരമുണ്ടെങ്കിൽ ലഹരിവിരുദ്ധതയുടെ ബ്രാൻഡ് അംബാസിഡറായ ടിനിയുടെ മൊഴി എന്ത് കൊണ്ട് രേഖപ്പെടുത്തുന്നില്ലെന്നും ഫെഫ്ക ചോദിച്ചു.

നജീമിനെ ലക്ഷ്യം വെച്ച് നടത്തിയ പരിശോധനയ്ക്ക് പിന്നിലെ ഗൂഡാലോചന പുറത്തെത്തിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഫെഫ്കയുടെ തീരുമാനം. മുഖ്യമന്ത്രിക്കും തദ്ദേശമന്ത്രിക്കും ഫെഫ്ക പരാതി നൽകിയിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News