വന്യജീവി ആക്രമണത്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതടക്കമുള്ള ഫയലുകൾ വനംവകുപ്പിൽ കെട്ടിക്കിടക്കുന്നു

29,327 ഫയലുകളാണ് തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറായിരത്തിലധികം പേർക്കുള്ള നഷ്ടപരിഹാരം അടക്കം ഇതിൽ ഉൾപ്പെടും

Update: 2024-02-12 02:59 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: വന്യമൃഗ ആക്രമണത്തിലെ ഇരകൾക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നല്‍കുന്നതടക്കം ഇഴഞ്ഞുനീങ്ങുമ്പോൾ വനംവകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു. 

മുപ്പതിനായിരത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനിടയിൽ ഭരണ നിർവഹണ ചുമതലയുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജി. ഫണീദ്രകുമാർ റാവു ഐ.എഫ്.എസ് ഒന്നരമാസമായി അവധിയിലാണ്.

സംസ്ഥാനത്ത് വന്യമൃഗ-മനുഷ്യ സംഘർഷം അടക്കമുള്ള പ്രശ്നങ്ങൾ വർദ്ധിക്കവേയാണ് വനം വകുപ്പിൽ വൻതോതിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. 29,327 ഫയലുകളാണ് തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറായിരത്തിലധികം പേർക്കുള്ള നഷ്ടപരിഹാരം അടക്കം ഇതിൽ ഉൾപ്പെടും.

പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വനം വകുപ്പ് മന്ത്രി നല്കിയ മറുപടിയിലാണ് കെട്ടികിടക്കുന്ന ഫയലുകളുടെ കണക്കുള്ളത്. 

അതേസമയം വകുപ്പിൽ ഭരണനിർവഹണ ചുമതലയുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവെറ്റർ ജി. ഫണീദ്ര കുമാർ റാവു ഒന്നാരമാസമായി അവധിയിലാണ്. വകുപ്പ് ഭരിക്കുന്ന എൻസിപിയുടെ ഉദ്യോഗസ്ഥ സംഘടനാ നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത മൂലമാണ് ഫണീദ്ര കുമാർ റാവു മാറിനിൽക്കുന്നത് എന്നാണ് സൂചന.

നിലവിൽ പി പുകഴേന്തിക്കാണ് തസ്തികയുടെ അധിക ചുമതല. എന്നാൽ സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷം വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.  

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News