നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
2,32,384 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്.
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.2,32,384 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. മണ്ഡലത്തില്‍ ആകെ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്.അന്തിമ പട്ടികയില്‍ 374 പേര്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയുടെ പ്രഥമിക പരിശോധന നേരത്തെ പൂര്‍ത്തിയായതാണ്. 408 യൂണിറ്റുകളുടെയും 408 കണ്‍ട്രോള്‍ യൂണിറ്റുകളുടെയും 408 വിവിപാറ്റ് യൂണിറ്റുകളുടെയും പരിശോധനയും നടന്നു. 1100 വോട്ടര്‍മാര്‍ക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. നിലമ്പൂര്‍ മണ്ഡലത്തില്‍ 59 പോളിങ് ബൂത്തുകളാണ് പുതിയതായി വന്നത്. മണ്ഡലത്തില്‍ ആകെ 263 ബൂത്തുകളാണുണ്ടാവുക.
പി വി അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നുണ്ടായ സ്ഥാനത്തേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.