സാമ്പത്തിക തട്ടിപ്പ്: ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യക്കെതിരെ കേസ്

കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ ഷറഫുന്നീസ അടക്കം അഞ്ച് പേർക്ക് എതിരെയാണ് കേസ് എടുത്തത്

Update: 2024-01-19 04:24 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പിൽ ടി സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ കേസ്. നിധി ലിമിറ്റഡ്ന് കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പിൽ നടക്കാവ് പൊലീസാണ് കേസ് എടുത്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ ഷറഫുന്നീസ അടക്കം അഞ്ച് പേർക്ക് എതിരെയാണ് കേസ് എടുത്തത്. സിസ് ബാങ്കിന്‍റെ മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടൻ,ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീൻ കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസ നാലാം പ്രതിയാണ് . ഷംനയാണ് അഞ്ചാം പ്രതി

Advertising
Advertising

സാമ്പത്തിക നിക്ഷേപം സ്വീകരിക്കുകയും എന്നാല്‍ വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കിയില്ലെന്നാണ് പരാതി. രണ്ടുഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് പതിമൂന്നരശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതി.   ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെ മാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News