നിക്ഷേപതട്ടിപ്പ് കേസ്; വ്യവസായി സുന്ദർ മേനോൻ റിമാൻഡിൽ
ഇന്ന് രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്
Update: 2024-08-04 14:02 GMT
തൃശൂർ: നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ തൃശൂരിലെ വ്യവസായി ടി. എ സുന്ദർ മേനോനെ റിമാന്‍റ് ചെയ്തു. ഇന്ന് രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂങ്കുന്നം ആസ്ഥാനമായ ഹീവാൻ ഫിനാൻസ്, നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലൂടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നാണ് കേസ്. സ്ഥാപനത്തിന്‍റെ ചെയർമാനായ സുന്ദർ മേനോൻ, എംഡിയും കോൺഗ്രസ് നേതാവുമായ സി.എസ് ശ്രീനിവാസൻ എന്നിവരുൾപ്പടെ 7 പേരായിരുന്നു പ്രതികൾ. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്നാണ് പരാതി. 18ഓളം കേസുകളാണ് ഇത് സംബന്ധിച്ചുള്ളത്. സി.എസ് ശ്രീനിവാസൻ ഉൾപ്പെടെ മറ്റു പ്രതികൾ ഒളിവിലാണ്.