കണ്ണൂര്‍ വളക്കൈ അപകടത്തിന് കാരണം ബസിന്‍റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതല്ലെന്ന് കണ്ടെത്തൽ

അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും റിപ്പോര്‍ട്ട്

Update: 2025-01-02 03:36 GMT

കണ്ണൂര്‍: കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടത്തിന് കാരണം ബസിന്‍റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതല്ലെന്ന് കണ്ടെത്തൽ. അപകടത്തിന് കാരണമാകുന്ന മറ്റ് മെക്കാനിക്കൽ തകരാറുകൾ വാഹനത്തിന് ഇല്ലെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പ്രാഥമിക റിപ്പോർട്ട് ആര്‍ടിഒക്ക് നൽകി.

ഡ്രൈവറുടെ മെഡിക്കൽ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് പൊലീസിന് കത്ത് നൽകി.ബസിന്‍റെ ബ്രേക്ക്‌ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി. അപകടത്തില്‍ മരിച്ച വിദ്യാർഥിയുടെ സംസ്കാരം ഇന്ന്. നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ 18 വിദ്യാർഥികൾ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.

Advertising
Advertising

ഇന്നലെ വൈകിട്ടാണ് വളക്കൈയിൽ വെച്ച് കുറുമാത്തൂര്‍ ചിന്മയ സ്കൂളിലെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. അപകടം സമയത്ത് ഡ്രൈവർ നിസാം മൊബൈൽ ഉപയോഗിച്ചതായും സൂചനയുണ്ട്. അപകടം നടന്ന അതേസമയത്ത് തന്നെ നിസാമിന്‍റെ വാട്സാപ്പിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു.ഇന്നലെ വൈകിട്ട് നാലരയോടെയാണു നാടിനെ ഞെട്ടിച്ച അപകടം. കുറുമാത്തൂർ ചിന്മയ സ്‌കൂളിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. പഞ്ചായത്ത് റോഡിൽനിന്ന് നിയന്ത്രണം വിട്ട കീഴ്‌മേൽ മറിഞ്ഞ് ബസ് സംസ്ഥാനപാതയിൽ പതിക്കുകയായിരുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News