എറണാകുളത്ത് വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചത് കയറിൽ കുരുങ്ങിയെന്ന് എഫ്ഐആർ

കേടായ ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോ കയർ കെട്ടി വലിച്ചുകൊണ്ടുപോവുമ്പോൾ യു- ടേണിൽ വച്ചായിരുന്നു സംഭവം.

Update: 2024-05-31 13:45 GMT

കൊച്ചി: എറണാകുളം ആലുവയ്ക്കടുത്ത് അമ്പാട്ടുകാവിൽ വാഹനാപകടത്തിൽ യുവാവിന്റെ മരണം കയറിൽ കുരുങ്ങിയതിനെ തുടർന്ന് തന്നെയെന്ന് എഫ്ഐആർ റിപ്പോർട്ട്‌. ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുപോയ കയറിലാണ് യുവാവ് കുരുങ്ങി വീണത്.

അപകടത്തിൽ കളമശേരി ഐടിഐയിലെ വിദ്യാർഥിയായ 19കാരൻ ഭഗത് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കേടായ ഓട്ടോറിക്ഷയെ മറ്റൊരു ഓട്ടോ കയർ കെട്ടി വലിച്ചുകൊണ്ടുപോവുമ്പോൾ യു- ടേണിൽ വച്ചായിരുന്നു സംഭവം.

ഈ സമയം, എതിർദിശയിൽ നിന്നും വന്ന ഭഗത് സഞ്ചരിച്ച ബൈക്ക് ഓട്ടോയിൽ കെട്ടിയിരുന്ന കയറിൽ കുരുങ്ങുകയായിരുന്നു. ഇതേ തുടർന്ന് ഭഗത് ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വച്ചു തന്നെ മരിക്കുകയുമായിരുന്നു.

Advertising
Advertising

സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 279 (അശ്രദ്ധയോടെ വാഹനമോടിക്കുക), 304 എ (അശ്രദ്ധ മൂലമുള്ള മരണം) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News