തിരുവനന്തപുരത്ത് ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

തീ നിയന്ത്രണ വിധേയമാക്കി

Update: 2025-06-07 07:16 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം പ്ലാമൂട് ടിവിഎസ് ഷോറൂമിൽ തീപിടിത്തം. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. 10 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

പുലർച്ചെ മൂന്നരയോടെ സെക്യൂരിറ്റി ജീവനക്കാരൻ ഉഗ്ര ശബ്ദം കേട്ടു. പിന്നാലെ താഴത്തെ നിലയിൽ നിന്ന് മുകളിലേക്ക് തീ പടർന്നു. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ താഴെ വാഹനങ്ങളും മുകളിൽ ടയറും സ്പെയർ പാർട്സ് ഉപകരണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊപ്പം ഡീസലും പെട്രോളും മുറിയിൽ സൂക്ഷിച്ചിരുന്നു. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു.

Advertising
Advertising

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്ന് മണിയോടെ കത്തിയ തീ അണക്കാൻ മൂന്നര മണിക്കൂറിലേറെ സമയമെടുത്തു. ശ്രമകരമായിരുന്നു ദൗത്യം എന്ന് ഫയർഫോഴ്സ് പറഞ്ഞു.

സ്റ്റോറൂമിൽ സൂക്ഷിക്കേണ്ട സാധനങ്ങൾ ഷോറൂമിൽ സൂക്ഷിച്ചത് അപകടത്തിന് കാരണമായെന്നും ഫയർഫോഴ്സ് വിലയിരുത്തുന്നു. കെട്ടിടത്തിന്‍റെ നിർമാണ രീതി സംബന്ധിച്ചുള്ള കാര്യത്തിലും വിശദമായ പരിശോധന നടത്തും. അപകടമുണ്ടായാൽ രക്ഷപെടാൻ പാകത്തിലുള്ള സൗകര്യം കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല എന്നും ഫയർഫോഴ്സ് കണ്ടെത്തി. കെട്ടിടത്തിന് പുറത്തേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.


Full View

Updating...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News