തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമിൽ തീപിടിത്തം; 32 ബൈക്കുകൾ കത്തിനശിച്ചു

അടുത്താഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഷോറൂമിലാണ് തീപിടിത്തം

Update: 2022-05-08 01:47 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: മുട്ടത്തറയിൽ ബൈക്ക് ഷോറൂമിൽ തീപിടിത്തം. അടുത്താഴ്ച ഉദ്ഘാടനം നടക്കാനിരുന്ന റോയൽ ബ്രദേഴ്‌സ് ബൈക്ക് റെന്റൽ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. 32 ബൈക്കുകൾ കത്തി നശിച്ചു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടമായിരുന്നു ഇത്. ഇതിന്റെ ഏറ്റവും താഴെ നിലയിലായിരുന്നു ബൈക്കുകൾ സൂക്ഷിച്ചിരുന്നത്.

മൂന്നാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. ചെങ്കല്‍ ചൂള,ചാക്ക,വിഴിഞ്ഞം എന്നിവടങ്ങളിലെ ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഫയർഫോഴ്‌സ് എത്തുമ്പോഴേക്കും മുഴുവൻ ബൈക്കുകളും കത്തിനശിച്ചിരുന്നു. ഇലക്ട്രിക് ബൈക്കുകളും കത്തിനശിച്ചിട്ടുണ്ട്. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Advertising
Advertising

ബൈക്കുകൾ വാടക്ക് കൊടുക്കുന്ന സ്ഥാപനമാണിത്. ഇന്ത്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലും ഇവരുടെ ഷോറൂമുകളുണ്ട്. തീപിടിത്തത്തിന് കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News