ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് തകർന്നുവെന്ന് തൊഴിലാളികൾ
Update: 2021-05-16 14:58 GMT
പ്രതീകാത്മക ചിത്രം
ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് തകർന്നുവെന്ന് തൊഴിലാളികൾ.15 മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങികിടക്കുകയാണ്. രക്ഷിക്കാന്‍ ഇതുവരെയും കോസ്റ്റ് ഗാർഡ് എത്തിയില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതായും ബോട്ട് ഉടമ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനായി പോയി കാണാതായ അജ്മീർ ഷാ എന്ന ബോട്ട് കണ്ടെത്തി. ന്യൂമംഗളൂരുവിന് സമീപം നങ്കൂരമിട്ടനിലയിലാണ് ബോട്ടുള്ളത്. ബോട്ടിലുള്ള 15 ജീവനക്കാരും സുരക്ഷിതരാണെന്ന് നിയുക്ത ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കാലാവസ്ഥാ അനുകൂലമായാൽ ബോട്ട് കരക്കെത്തിക്കാനുള്ള നീക്കം ആരംഭിക്കും.