കുണ്ടറയിൽ 86 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു

Update: 2023-07-15 02:26 GMT

പിടിയിലായ യുവാക്കള്‍

കൊല്ലം: കൊല്ലം കുണ്ടറയിൽ 86 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. കുണ്ടറ ആശുപത്രി മുക്ക് കനാൽ ജംഗഷനിൽ നിന്നാണ് പ്രതികളായ പ്രഗിൽ, വിഷ്ണു വിജയൻ, ഷംനാദ്, ഉമർ ഫറൂഖ്, മുഹമ്മദ് സലാഷ് എന്നിവരെ പിടികൂടിയത്. 86 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും കണ്ടെടുത്തു. ലഹരി മരുന്ന് വാങ്ങാൻ എത്തുന്നവരെ കാത്ത് നില്കുന്നതിനിടയിൽ പൊലീസ് സംഘം ഇവരെ വളയുകയായിരുന്നു. ഇവരുടെ കൈയിൽ നിന്ന് 17 ഗ്രാമും കാറിൽ നടത്തിയ പരിശോധനയിൽ 65 കവറിലാക്കി ഒളിപ്പിച്ച നിലയിൽ ബാക്കി എംഡിഎംഎയും കണ്ടെത്തി. ഇവരുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുണ്ടറ, കണ്ണനല്ലൂർ, എഴുകോൺ തുടങ്ങിയ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു പിടിയിലായ സംഘത്തിന്‍റെ ലക്ഷ്യം. സംഘത്തിൽ കൂടുതൽ പേരുണ്ടോ ഇവരുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News