പിതാവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് വയസുകാരിയുടെ നില ഗുരുതരം

സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയിൽ സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയെയും പൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു

Update: 2022-05-06 03:32 GMT

പെരിന്തൽമണ്ണ: പിതാവ് ഗുഡ്‌സ് ഓട്ടോയിൽ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ച് വയസുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. എൺപത് ശതമാനം പൊള്ളലേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ചികിത്സയിൽ കഴിയുന്നത്.

ഇന്നലെ ഉച്ചയോടെയാണ് മുഹമ്മദ് വാഹനത്തിന് തീയിട്ടത്. സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോയിൽ സ്വന്തം കുഞ്ഞുങ്ങളെയും ഭാര്യയെയും പൂട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. തീആളിപ്പടർന്നതോടെ ഉഗ്രശബ്ദത്തിൽ വൻസ്ഫോടനത്തോടെ വാഹനം പൊട്ടിത്തെറിച്ചു. മുഹമ്മദ് പുറത്തുചാടി തൊട്ടടുത്തുള്ള കിണറ്റിലേക്ക് ചാടി. ഇതിനിടയിലാണ് അഞ്ചുവയസുകാരി അത്ഭുതകരമായി വാഹനത്തിൽനിന്ന് രക്ഷപ്പെട്ടത്. കുട്ടിയെ ഉടൻ അയൽവാസികൾ രക്ഷിച്ച് തീയണച്ച് ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ ജാസ്മിനും മകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Advertising
Advertising

ഗുരുതരമായ പൊള്ളലോടെ ഓട്ടോയിൽനിന്ന് രക്ഷിച്ച അഞ്ചു വയസുകാരിയെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നുള്ള പകയിൽ കൃത്യമായ ആസൂത്രണത്തോടെയാണ് മലപ്പുറം കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി മുഹമ്മദ്(52) കൃത്യം നടത്തിയതെന്നാണ് വ്യക്തമാകുന്നത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News