പി.ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ്

'ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിന് നേരെയും രണ്ട് സ്വന്തം നേതൃത്വത്തിന് നേരെയും' എന്നാണ് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്.

Update: 2022-12-27 16:24 GMT

കണ്ണൂർ: പി.ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചു. അഴീക്കോട് കാപ്പിലെപീടികയിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. 'ഒരു കമ്മ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിന് നേരെയും രണ്ട് സ്വന്തം നേതൃത്വത്തിന് നേരെയും' എന്നാണ് ഫ്‌ളക്‌സിൽ എഴുതിയിരിക്കുന്നത്. പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്‌ളക്‌സിലുണ്ട്.

ഇ.പി ജയരാജനെതിരെ സാമ്പത്തികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പി.ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഇ.പിക്കെതിരായ ആരോപണം നാളെ സി.പി.എം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ചർച്ചയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് റിപ്പോർട്ട് തേടും. ആരോപണത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നാണ് സൂചന.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News