കൊട്ടാരക്കരയിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: അംഗനവാടി വർക്കർക്കും സഹായിക്കും സസ്പെൻഷൻ

നഗരസഭയിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

Update: 2022-06-05 01:59 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ നടപടി. അംഗംനവാടി വർക്കർ, സഹായി എന്നിവരെ സസ്പെൻഡ് ചെയ്തു. കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടിയിലെ വർക്കർ ഉഷാകുമാരി സഹായി സജ്ന ബീവി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി.പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.

നഗരസഭയിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. കല്ലുവാതുക്കൽ അങ്കണവാടിയിലെ 10 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛർദിയും വയറിളക്കവും ഉണ്ടായതോടെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾ അങ്കണവാടിയിൽ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരി കണ്ടെത്തി. അംഗനവാടിയിലെ ഭക്ഷണത്തിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചിട്ടുണ്ട്. അത് പരിശോധന നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും.

വിഷയത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് അംഗനവാടി സന്ദർശിച്ച മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News