കൊടുവാൾ കാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരിൽ എട്ട് വയസുകാരിയെ പിതാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
എന്നാൽ ദൃശ്യങ്ങൾ പ്രാങ്ക് വീഡിയോക്കായി ചിത്രീകരിച്ചതാണെന്ന് കുട്ടി പറയുന്നു
Update: 2025-05-24 06:19 GMT
കണ്ണൂര്‍: കണ്ണൂർ ചെറുപുഴയിൽ എട്ട് വയസുകാരിയെ പിതാവ് മർദിക്കുന്ന ദൃശ്യം പുറത്ത്. വീട്ടിൽ നിന്ന് മാറിനിൽക്കുന്ന അമ്മയോട് കൂടുതൽ അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ചാണ് മർദനം. എന്നാൽ ദൃശ്യങ്ങൾ പ്രാങ്ക് വീഡിയോക്കായി ചിത്രീകരിച്ചതാണെന്ന് കുട്ടി പറയുന്നു.
അമ്മ തിരികെ വരാനായാണ് വീഡിയോ ചിത്രീകരിച്ചതെന്നും മകൾ പറഞ്ഞു. കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു . പൊലീസിനോട് റിപ്പോർട്ട് തേടി.ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥലം സന്ദർശിക്കും.