'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്റർ അസ്സയിൻ കാരന്തൂർ അന്തരിച്ചു

മാധ്യമത്തിന്റെ തുടക്ക കാലം മുതൽ പത്രാധിപസമിതി അംഗമായിരുന്നു

Update: 2022-02-18 05:00 GMT
Advertising

'മാധ്യമം' മുൻ ഡെപ്യൂട്ടി എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ അസ്സയിൻ കാരന്തൂർ (69) അന്തരിച്ചു. കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം വൈകീട്ട് 7.30ന് കാരന്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മാധ്യമത്തിന്റെ തുടക്ക കാലം മുതൽ പത്രാധിപസമിതി അംഗമായിരുന്നു. ദീർഘകാലം ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തത്സമയം പത്രത്തിന്റെ എഡിറ്ററായിരുന്നു. പരേതനായ പാറപ്പുറത്ത് അവറാൻകോയ ഹാജിയുടെ മകനാണ്. ഭാര്യ: ശരീഫ. മക്കൾ: തൗസിഫ്, ആയിശ സന, ലിൻത് ഫാത്തിമ. മരുമക്കൾ: മോനിഷ് അലി. സഹോദരങ്ങൾ: പ്രൊഫ. പി. കോയ, സി പി മുഹമ്മദ് കോയ(ദുബൈ), പി ആലിക്കോയ, ഡോ. അബ്ദുൽ അസീസ് (കോയമ്പത്തൂർ), പി ഹബീബ് (ദുബൈ).

Former Deputy Editor of 'Madhyamam' Assain Karanthur has passed away

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News