നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം: കണിച്ചുകുളങ്ങരക്ക് രഥയാത്ര നടത്തിയ മുഖ്യമന്ത്രിക്ക് ജനം നല്‍കിയ ശക്ഷയെന്ന് എസ്എന്‍ഡിപി യോഗം മുൻ പ്രസിഡന്റ്‌

''വെള്ളാപ്പള്ളിയുടെ മാരീച വേഷത്തിന്റ മനംമയക്കുന്ന തിളക്കത്തിന്റെ പുറകെ പോകാതെ ശ്രീ നാരായണ സമൂഹത്തോട് നീതി കാണിക്കാൻ ശ്രമിച്ചാൽ എൽഡിഎഫിന് രക്ഷപ്പെടാം''

Update: 2025-06-24 16:08 GMT
Editor : rishad | By : Web Desk

പിണറായി വിജയന്‍- സി.കെ വിദ്യാസാഗര്‍

കൊല്ലം: ശ്രീ നാരായണ സമൂഹത്തെ ചൂഷണം ചെയ്യുന്ന കീചകൻ വെള്ളാപ്പളളിക്ക് പട്ടും വളയും കൊടുത്ത് ആദരിച്ച് വെളുപ്പിക്കാൻ കണിച്ചുകുളങ്ങരക്ക് രഥയാത്ര നടത്തിയ മുഖ്യമന്ത്രിക്കും വാസവൻ മന്ത്രിക്കും നിലമ്പൂരിലെ ജനം വിധിച്ച ശിക്ഷയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എന്‍ഡിപി യോഗം മുൻ പ്രസിഡന്റ്‌ സി.കെ വിദ്യാസാഗര്‍

'വെള്ളാപ്പള്ളിയുടെ മാരീച വേഷത്തിന്റ മനംമയക്കുന്ന തിളക്കത്തിന്റെ പുറകെ പോകാതെ ശ്രീ നാരായണ സമൂഹത്തോട് നീതി കാണിക്കാൻ ശ്രമിച്ചാൽ എൽഡിഎഫിന് രക്ഷപെടാൻ കഴിയും.

മലപ്പുറം ജില്ല പ്രത്യേക രാജ്യമല്ല, പ്രബുദ്ധ കേരളത്തിന്റെ ഭാഗമാണെന്നും അവിടുത്തെ ജനം രാഷ്ട്രീയ പ്രബുദ്ധതയിലും സാമൂഹ്യ പ്രതിബദ്ധതയിലും കേരളത്തോടൊപ്പം സഞ്ചരിക്കുന്നവരാണെന്നും തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു. ജയിച്ച ആര്യാടൻ ഷൗക്കത്തിനും പരാജയപ്പെട്ട സ്വരാജിനും പി.വി അൻവറിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും സി.കെ വിദ്യാസാഗര്‍ പറഞ്ഞു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News