'വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിനുള്ള പ്രതിഫലമാണ് പിണറായിക്ക് കിട്ടിയത്, കോടിയേരി ഉണ്ടെങ്കില്‍ അടുപ്പിക്കില്ലായിരുന്നു': എസ്എൻഡിപി മുൻ പ്രസിഡന്‍റ് സി.കെ വിദ്യാസാഗർ

എസ്എൻഡിപിയെ വെള്ളാപ്പള്ളിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ സഹായിക്കും എന്ന് പ്രതീക്ഷിച്ചാണ് ഇടതുപക്ഷത്തോടൊപ്പം നിന്നതെന്നും വിദ്യാസാഗർ മീഡിയവണിനോട് പറഞ്ഞു

Update: 2026-05-12 04:49 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമതത്തിനുള്ള പ്രതിഫലം ആണ് പിണറായി വിജയനെ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് എസ്എൻഡിപി മുൻ പ്രസിഡന്‍റ് സി.കെ വിദ്യാസാഗർ.  എസ്എൻഡിപിയെ വെള്ളാപ്പള്ളിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ സഹായിക്കും എന്ന് പ്രതീക്ഷിച്ചാണ് ഇടതുപക്ഷത്തോടൊപ്പം നിന്നത്. കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ അടുപ്പിക്കില്ലായിരുന്നു എന്നും വിദ്യാസാഗർ മീഡിയവണിനോട് പറഞ്ഞു.

'വെള്ളാപ്പള്ളി നടേശന്റെ പിടിയിൽ നിന്ന് എസ്എൻഡിപിയെ രക്ഷിക്കാൻ സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇടതുപക്ഷത്തോടൊപ്പം നിന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ മുതുകത്ത് കയറിയ വേതാളമായി വെള്ളാപ്പള്ളി മാറുകയാണ് ചെയ്തത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ ഇത്തരത്തിൽ അടുപ്പിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ അഭാവം വെള്ളാപ്പള്ളിക്ക് കൂടുതൽ സ്വാധീനം ലഭിക്കാൻ കാരണമായെന്നും വിദ്യാസാഗർ ആരോപിച്ചു. എസ്എൻഡിപിയെ രക്ഷിക്കുമെന്ന് കരുതി എൽഡിഎഫിന് വേണ്ടി പ്രവർത്തിച്ച താനടക്കമുള്ള സജീവ പ്രവർത്തകരെ മുഖ്യമന്ത്രിയും പാർട്ടിയും നിരാശപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Advertising
Advertising

വെള്ളാപ്പള്ളി നടേശനുമായുള്ള സൗഹൃദം എൽഡിഎഫിന് വലിയ ശാപമായി മാറിയെന്നും അത് തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിന് കഴിയാതെ പോയെന്നും വിദ്യാസാഗർ പറഞ്ഞു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News