എസ്.എഫ്.ഐ മലബാറിലെ വിദ്യാർഥികളുടെ അവകാശ സമരത്തെ ഒറ്റു കൊടുക്കുന്നു - ഫ്രറ്റേണിറ്റി

കാർത്തികേയൻ കമ്മീഷൻ അടക്കം മുന്നോട്ടുവെച്ചത് പോലെ പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിക്കുക മാത്രമാണ് സീറ്റ് അപര്യാപ്തതക്കുള്ള പരിഹാരമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ അഭിപ്രായപ്പെട്ടു.

Update: 2023-05-30 14:00 GMT
Advertising

കൊണ്ടോട്ടി: മലബാർ മേഖലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന മലബാറിലെ വിദ്യാർഥികളുടെ ആവശ്യത്തെ ഒറ്റു കൊടുക്കുന്ന പണിയാണ് എസ്.എഫ്.ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി കൊണ്ടോട്ടിയിൽ സംഘടിപ്പിച്ച ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സംഗമം 'ഉയരെ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വർഷത്തെയും പോലെ നിലവിലുള്ള ക്ലാസുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടി വിദ്യാർഥികളെ കുത്തിനിറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് ഒപ്പം നിന്ന് മലബാറിലെ വിദ്യാർഥികളുടെ അവകാശ സമരത്തെ വഞ്ചിക്കുകയാണ് എസ്.എഫ്.ഐ എന്നും അദ്ദേഹം പറഞ്ഞു.

കാർത്തികേയൻ കമ്മീഷൻ അടക്കം മുന്നോട്ടുവെച്ചത് പോലെ പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിക്കുക മാത്രമാണ് സീറ്റ് അപര്യാപ്തതക്കുള്ള പരിഹാരമെന്നും ഷെഫ്രിൻ അഭിപ്രായപ്പെട്ടു. ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, തഷ്രീഫ് കെ.പി, ഷഹീൻ നരിക്കുനി, റാനിയ സുലൈഖ, കെ.കെ അഷ്‌റഫ്, അജ്മൽ കെ.പി, അമീൻ കാരക്കുന്ന്, നൗഫ ഹാബി, ജംഷീൽ അബൂബക്കർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News