'സീരിയലുകള്‍ക്ക് മൂല്യമില്ല എന്നു പറയുന്നത് പ്രേക്ഷകരെ കളിയാക്കുന്നതിന് തുല്യം' ഗണേഷ്കുമാര്‍

'അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു എങ്കിൽ, കിട്ടിയ അപേക്ഷയിൽ നല്ലത് കണ്ടെത്തി അവാര്‍ഡ് നൽകണമായിരുന്നു, ഇപ്പോള്‍ ചെയ്തത് മര്യാദകേട്'

Update: 2021-09-05 01:45 GMT

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍ എം.എൽ.എ. മികച്ച സീരിയൽ അവാര്‍ഡ് നല്‍കാതിരുന്നത് മര്യാദകേടാണെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു എങ്കിൽ, കിട്ടിയ അപേക്ഷയിൽ നല്ലത് കണ്ടെത്തി അവാര്‍ഡ് നൽകണമായിരുന്നു എന്ന് കെ ബി ഗണേഷ് കുമാര്‍ എം എൽ.എ പറഞ്ഞു. നല്ല സീരിയൽ ഇല്ല അതിനാൽ അവാര്‍ഡ് ഇല്ല എന്നത് മര്യാദകേടാണ്. ഇത് കലാകാരൻമാരെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിലപാടാണെങ്കിൽ അടുത്ത വര്‍ഷം മുതൽ സീരിയലുകള്‍ അവാര്‍ഡിന് ക്ഷണിക്കാതെ ഇരിക്കുക. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് സീരിയലുകള്‍ കാണുന്നത്. സീരിയലു കള്‍ക്ക് മൂല്യമില്ല എന്ന കണ്ടെത്തൽ പ്രേക്ഷകരെക്കുടി കളിയാക്കുന്ന സമീപനമാണ് എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News