സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; കൊച്ചിയില്‍ ഗുണ്ടാസംഘം പിടിയില്‍

ഗുണ്ടാ തലവൻ ഭായ് നസീർ പൊലീസ് വരുന്നതിന് തൊട്ടുമുൻപ് രക്ഷപ്പെട്ടു

Update: 2024-03-02 02:02 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീറിന്റെ സംഘാംഗങ്ങള്‍ പൊലീസ് പിടിയില്‍. സംഘത്തിലെ പത്തുപേരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയവരെയാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു പൊലീസിന്റെ പരിശോധന. ഓൾഡ് കത്രിക്കടവ് റോഡിൽ നടത്തുന്ന ഹോം സ്റ്റേയിൽ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഗുണ്ടാ തലവൻ ഭായ് നസീർ പൊലീസ് വരുന്നതിന് തൊട്ടുമുൻപ് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.

പിടികൂടിയ പത്തുപേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.

Summary: Gang members of notorious gang leader Bhai Nazeer arrested at a spa in Kochi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News